കൊച്ചി: ആർ.എസ്.എസ് സൈദ്ധാന്തികനും താത്വികാചാര്യനുമായ പി.പരമേശ്വരന്റെ നിര്യാണത്തിൽ പാവക്കുളം ക്ഷേത്ര സമിതിയും വിശ്വഹിന്ദു പരിഷത്തും അനുശോചിച്ചു. പാവക്കുളം ക്ഷേത്രത്തിനു വേണ്ടി ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ.എസ്.പണിക്കർ, ക്ഷേത്രസമിതി സെക്രട്ടറി കെ.പി. മാധവൻകുട്ടി,സി.രാമകൃഷ്ണൻ എന്നിവരും വിശ്വഹിന്ദു പരിഷത്തിന് വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സരള.എസ്.പണിക്കർ,സംസ്ഥാന ട്രഷറർ ശ്രീനിവാസ പ്രഭു എന്നിവരും പുഷ്പഹാരം സമർപ്പിച്ചു.