booklet
കാലടി ശിവരാത്രി മഹോത്സവത്തിന്റെ ബുക്ക്ലെറ്റ് ശൃംഗേരിമഠം മാനേജർ പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ പ്രകാശിപ്പിക്കുന്നു

കാലടി: 72-മത് കാലടി മണപ്പുറത്തെ ശിവരാത്രി മഹോത്സവത്തിന്റെ ബുക്ക്ലെറ്റ് ആദിശങ്കര ജന്മഭൂമി ക്ഷേത്രമുറ്റത്ത് വെച്ച് ശൃംഗേരിമഠം മാനേജർ പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ പ്രകാശിപ്പിച്ചു. ശിവരാത്രി ആഘോഷകമ്മിറ്റി പ്രസിഡന്റ് വി.എസ്. സുബിൻകുമാർ, കെ.എസ്. ജയൻ, ശൃംഗേരിമഠം അസി. മാനേജർ സൂര്യനാരായണഭട്ട്, വി.ബി.സി ദിൽകുമാർ, എം.ബി. സാബു, സജാത്‌രാജൻ, കെ.എ. രാജൻ, സലീഷ് ചെമ്മണ്ടൂർ, എം.കെ. ഗോപാലകൃഷ്ണൻ, ശശി തറനിലം തുടങ്ങിയവർ പങ്കെടുത്തു. 18 മുതൽ 21 വരെയാണ് ശിവരാത്രി ആഘോഷം. ഇതിനായി പെരിയാറിന് നടുക്കുള്ള മണപ്പുറത്തെ മഹാദേവക്ഷേത്രത്തിലെ ശുദ്ധീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.