chadamangalam-panchayth-
സ്വച്ച് ഭാരത് അഭിയാൻ ഡയറക്ടർ ജനറൽ ഹിരണ്യ ബോറ ചേന്ദമംഗലം പഞ്ചായത്തിൽ സന്ദർശനം നടത്തുന്നു..

പറവൂർ : ചേന്ദമംഗലം പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കൽ, വിനിയോഗം എന്നിവ നേരിട്ടുകാണുവാൻ സ്വച്ച് ഭാരത് അഭിയാൻ ഡയറക്ടർ ജനറൽ ഹിരണ്യബോറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. മാസങ്ങൾക്ക് മുമ്പ് പഞ്ചായത്തിലെത്തിയ മേഘാലയ ചീഫ് സെക്രട്ടറി പി.എസ്. തംഗ്ക്യൂവിന്റെ ആവശ്യപ്രകാരമായിരുന്നു സന്ദർശനം.

വിവിധ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഷ്രെഡിംഗ് യൂണിറ്റിലെത്തിച്ച് സംസ്കരിക്കുന്ന രീതിയും പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനയുടെ പ്രവർത്തനവും അദ്ദേഹം നേരിട്ടുകണ്ടു മനസ്സിലാക്കി. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.എം. ഇസ്മയിൽ, ശുചിത്വമിഷൻ ജില്ല കോ ഓർഡിനേറ്റർ സി.കെ. മോഹനൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.