കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയിലെ പ്രതിവാര കൂട്ടായ്മയായ ബുധസംഗമത്തിന്റെ 600-ാമത് വാരാഘോഷത്തിന്റെ ഭാഗമായി 'ന്യായചിന്താദശകം 'പ്രഭാഷണ പരബര 11 മുതൽ 20 വരെ ലൈബ്രറി ഹാളിൽ വെച്ച് നടക്കും. സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. നീതിയും ന്യായവും ഇന്ത്യൻ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ജസ്റ്റിസ് കെ.സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ന്യായദർശനം ജൈനചിന്തയിൽ, ഗുരുദേവ കൃതികളിലെ ന്യായദർശനം, ന്യായദർശനം ബൗദ്ധസംസ്കൃതിയിൽ., സിദ്ധാന്തങ്ങൾ, നീതിശതകം, സാഹിത്യത്തിലെ ന്യായദർശനം, ഭാരതീയ ന്യായശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. 20ന് സമാപന കൂട്ടായ്മയിൽ ഡോ. സെബാസ്റ്റ്യൻ പോൾ പങ്കെടുക്കും.