പറവൂർ : അണ്ടിപ്പിള്ളിക്കാവ് നേതാജി റസിഡന്റ്സ് അസോസിയേഷൻ രൂപീകരണം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. പാട്രാക്ക് പ്രസിഡന്റ് എസ്. രാജൻ മുഖ്യപ്രഭാഷണവും പഞ്ചായത്ത് അംഗം രേഷ്മ ഗോപി പ്രതിഭകളെ ആദരിച്ചു, ലോഗോ പ്രകാശനം വടക്കേക്കര അസി. ഇൻസ്പെക്ടർ രാമകൃഷ്ണനും നിർവഹിച്ചു. ഭാരവാഹികളായി ബി.കെ. സജീവിക് (പ്രസിഡന്റ്), സരസ ബൈജു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.