library
പള്ളിക്കര മോറക്കാല കെ.എ ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തക സമാഹരണ ക്യാമ്പയിൻ ഉദ്ഘാടനം കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം നിർവഹിക്കിന്നു

കിഴക്കമ്പലം: പള്ളിക്കര മോറക്കാല കെ.എ ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ മാസം ഏഴു മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പുസ്തക സമാഹരണ ക്യാമ്പയിൻ സംഘടിപ്പിക്കും. ഉദ്ഘാടനം കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം നിർവഹിച്ചു. 50 ൽ അധികം പുസ്തകങ്ങൾ സംഭാവന നൽകുന്നവരെ ലൈബ്രറി ഓണററി മെമ്പർഷിപ്പ് നൽകി ആദരിക്കും. ലൈബ്രറി പ്രസിഡന്റ് എം.കെ. വർഗീസ്, സെക്രട്ടറി സാബു വർഗീസ്; പി..ഐ. പരീക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.