കിഴക്കമ്പലം: പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച മദ്റസാ അദ്ധ്യാപകനെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുഴി ഇടയാലിൽ അലിയാർ (50) ആണ് പിടിയിലായത്. മദ്റസയിലെ ആറ് വയസുള്ള വിദ്യാർത്ഥിയെയാണ് ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥി സ്‌കൂളിലെ അദ്ധ്യാപകരെ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ തടിയിട്ടപറമ്പ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.