കിഴക്കമ്പലം: മലയിടംതുരുത്ത് മാക്കിനിക്കര സെൻട്രൽ ആർട്ട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ പുതിയ മന്ദിരം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഷിക ആഘോഷം മുൻ എം.എൽ.എ, എം.എം. മോനായിയും ലൈബ്രറി ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജുപോളും നിർവഹിച്ചു. വി.പി. സജീന്ദ്രൻ എം.എൽ.എ അദ്ധ്യനായി. ചടങ്ങിൽ ഏ​റ്റവും പ്രായംകുറഞ്ഞ സാമൂഹ്യ പ്രവർത്തക ലിയാന തങ്കച്ചനേയും ക്ലബ് മുൻ ഭാരവാഹികളേയും ആദരിച്ചു.