തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുക, റോഡുകൾ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ പഞ്ചായത്ത് ഓഫീസിസിന് മുന്നിൽ ഫെബ്രുവരി 13,14 തീയതികളിൽ രാപ്പകൽ സമരം നടത്തും.13 ന് രാവിലെ 9 ന് ആരംഭിക്കുന്ന സമരം സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച്, വികസന സെമിനാർ, പരിസ്ഥിതിി സമ്മേളനം, സാംസ്കാരിക സമ്മേളനം, പ്രതിഷേധ ദീപശൃംഗല എന്നിവയും നടക്കും. സമരത്തിന്റെ പ്രചരണാർത്ഥം ഉദയംപേരൂർ, തെക്കൻ പറവൂർ എന്നിവിടങ്ങളിൽ കാൽനട ജാഥകൾ നടത്തി.തേരേയക്കൽ നിന്നാരംഭിച്ച ജാഥയും പൂത്തോട്ടയിൽ നിന്നാരംഭിച്ച ജാഥയും പൊതു മൂലയിൽ സമാപിച്ചുു. സമാപന സമ്മേളനം സി.പി.ഐ ജില്ലാാ കൗൺസിൽ അംഗം ടി.രഘുവരൻ ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ്,എസ് .എഗോപി, ആൽവിൻ സേവ്യർ, കെ.ആർ റെനീഷ്, സി.ജി പ്രകാശൻ,എൻ.എൻ വിശ്വംഭരൻ, തുടങ്ങിയവർ സംസാരിച്ചു.