ആലുവ: എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച ഏകാത്മകം മെഗാ മോഹിനിയാട്ടത്തിൽ പങ്കെടുത്ത് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച അനഘ ജയന്തനെ എടയപ്പുറം ശാഖ ആദരിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.പി. സനകൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. പി.പി. സനകനും വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണനും ചേർന്ന് ഉപഹാരം കൈമാറി. ശാഖാ പ്രസിഡന്റ് സി.സി. അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശ്രീനാരായണ എംപ്‌ളോയീസ് ഫോറം യൂണിയൻ സെക്രട്ടറി സുനിൽഘോഷ്, ശാഖാ സെക്രട്ടറി സി.ഡി. സലിലൻ, ടി.കെ. അച്യുതൻ, ബിന്ദു രഘുനാഥ്, മിനി പ്രദീപ്, റീന സജീവൻ എന്നിവർ സംസാരിച്ചു.