അങ്കമാലി : ചാലക്കുടി ഇടതുകര കനാലിലൂടെ അടിയന്തരമായി വെള്ളം തുറന്നു വിടണമെന്ന് മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി വി.മോഹനൻ അധികൃതരോട് ആവശ്യപ്പെട്ടു. ഇടതുകര കനാൽ വഴി വെള്ളം ലഭിച്ചിട്ട് മൂന്നാഴ്ചയാതി. ഇതുമൂലം മൂക്കന്നൂർ കറുകുറ്റി പഞ്ചായത്തുകളിലെ കൃഷി ഇടങ്ങൾ വറ്റിവരണ്ടു.