1
ജില്ലാ ജയിൽ സൂപ്രണ്ട് കെ.വി. ജഗദീഷ് അസി.സൂപ്രണ്ടുമാരായ ശോഭ,അമ്പിളി.അസി.ജയിൽ ഓഫീസർമാരായ ഹണിമോൾ

തൃക്കാക്കര: കാക്കനാട് ജില്ലാ ജയിലേക്ക് ചെന്നാൽ ഇനി വസ്ത്രങ്ങളും ലഭിക്കും.ജയിൽചപ്പാത്തിയും ചിക്കനും വൻ ഹിറ്റായതിന് പുറമെ വസ്ത്ര നിർമ്മാണ രംഗത്ത് ഒരു കൈ നോക്കാനുളള ഒരുക്കത്തിലാണ് ജില്ലാ ജയിലിനോട് ചേർന്നുളള വനിതാ ജയിൽ ഇതിനായി പുതിയ യൂണിറ്റ് ആരംഭിക്കുകയാണ്.ജില്ലാ ജയിൽ സൂപ്രണ്ട് കെ.വി. ജഗദീഷിന്റെ നിർദേശാനുസരണം അസി.സൂപ്രണ്ടുമാരായ ശോഭ,അമ്പിളി.അസി.ജയിൽ ഓഫീസർമാരായ ഹണിമോൾ, റിനി എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ യൂണിറ്റ് പ്രവർത്തിക്കാനൊരുങ്ങുന്നത്.

പുതിയ കൃഷി സംരംഭമായ കറ്റാർവാഴ കൃഷി, തേനീച്ച കൃഷി, പുതുതായി മത്സ്യകൃഷി, സ്പോൺസർചെയ്ത 200 ബനിയൻ ഏറ്റുവാങ്ങൽ, സ്പോൺസർ ചെയ്തു. 25 കസേര ഏറ്റുവാങ്ങാൻ, സ്പോൺസർ ചെയ്ത അഞ്ച് ടൈലറിംഗ് മെഷീൻ, എന്നിവയും ചടങ്ങിൽ ഏറ്റുവാങ്ങും.ഇവിടെ ഉല്പാദിപ്പിക്കുന്ന മുഴുവൻ ഉല്പ്ന്നങ്ങളും ജയിലിന് മുന്നിലെ കൗണ്ടറിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകും.തുടർന്ന് ജില്ലാ ജയിൽ ഉദ്യോഗസ്ഥരുടെ ഗാനമേള ട്രൂപ്പായ കറക്ഷണൽ വോയ്‌സിന്റെ ഗാനമേളയും,നാടൻപാട്ടുകളും ചടങ്ങിന് കൊഴുപ്പേകും.

ഉദ്ഘാടനം ഇന്ന്

ആദ്യ ഘട്ടത്തിൽ പെൺകുട്ടികളുടെ ഉടുപ്പുകളാണ് ലഭ്യമാക്കുക.തുടർന്ന് ചുരിദാർ മുതൽ സ്ത്രീകൾക്ക് ആവശ്യമായ എല്ലാത്തരം ഉടുപ്പുകളും ഇവിടെ ലഭ്യമാക്കും.കൂടാതെ വനിതാ ജയിലിൽ വാട്ടർ പ്യൂരിഫയർ ജില്ലാ ജയിലിൽ ആരംഭിക്കുന്ന മിൽമ ഐസ്ക്രീം ഉല്പ്ന്നങ്ങൾ, സ്റ്റേഷനറി ഐറ്റംസ്, ലുങ്കി, തോർത്ത് ചപ്പൽസ്, ചിപ്സ് കടലമുട്ടായി ബിസ്ക്കറ്റ് മിഠായി നിലക്കടല മസാല കടല തുടങ്ങിയ വിവിധ തരം പദ്ധതികളുടെ ഉദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ് നിർവഹിക്കും.ജില്ലാ കളക്ടർ എസ്.സുഹാസ് അദ്ധ്യക്ഷത വഹിക്കും.ജയിൽ സൂപ്രണ്ട് കെ.വി. ജഗദീഷ്,വിജേഷ് തുടങ്ങിയവർ സംസാരിക്കും.