കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 42 കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു ടാങ്കുകളുടെ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി, പഞ്ചായത്തംഗങ്ങളായ കുര്യൻ കുഴിവേലി, സജി പൂത്തോട്ടിൽ, ഷൈനി ബിജു, ജിഷ അജി, മിനി സണ്ണി, അസി. സെക്രട്ടറി അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.