pip-onl
ആലുവ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ കുടിശിക നിവാരണ അദാലത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ആലുവ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ കുടിശിക വരുത്തിയവർക്കായി കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ ഉദ്ഘാടനം ചെയ്തു. ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ് അദ്ധ്യക്ഷത വഹിച്ചു. ഷാജു.വി തെക്കേക്കര, പി.വി. പൗലോസ്, ജോർജ് പി.അരീക്കൽ, ജോണി പള്ളിപ്പാടൻ, കെ. ശ്രീകല, ലിജി.പി സ്‌കറിയ, സേതുപാർവതി, കെ.പി. പോളി, ഇ.സി. ജോയി, എസ്. ആശ, ടിന്റു പി.ജെ എന്നിവർ പ്രസംഗിച്ചു.