കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ മറുനാടൻ കുട്ടികളുടെ കുടുംബ സംഗമം നടന്നു. ആറ് വിദ്യാലയങ്ങളിലായി പഠിക്കുന്ന 52 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് അമ്പലമുകൾ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒത്തു ചേർന്നത്. ബീഹാർ, ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അധികവും. കൊച്ചി റിഫൈനറിയിലെ ജോലിക്കാരാണിവരിലേറെയും. സർക്കാരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ ഭാഗമായാണ് കുടുംബസംഗമം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലീന മാത്യു അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് എച്ച്. ലൗലി, റമി സാംബൻ, എ.ഡി.എം. സി.കെ. പ്രകാശ്, ടി.ടി. പൗലോസ്, ഡോ. ബിനോയി പീറ്റർ എന്നിവർ പ്രസംഗിച്ചു