നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ രണ്ടു കരകളായ ആലുങ്ങൽകടവും പറമ്പുശേരിയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡുകൾ ഉടൻ നിർമ്മിക്കണമെന്ന് കോൺഗ്രസ് (എസ്) നെടുമ്പാശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാലംപണി കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും അപ്രോച്ച് റോഡുകൾ പണി തീർന്നിട്ടില്ല. മണ്ഡലം പ്രസിഡന്റ് അബ്ദു കുന്നശേരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന നിർവ്വാഹക സമിതിഅംഗം ബൈജുകോട്ടയ്ക്കൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് രവി മേയ്ക്കാട്, ബ്ലോക്ക് ഭാരവാഹികളായ ബേബി പറവട്ടിൽ, ജോൺ വർഗീസ്, എൻ.എസ്. രവിനായർ എന്നിവർ സംസാരിച്ചു.