മൂവാറ്റുപുഴ: കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോലഞ്ചേരി മേഖലകളിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയന്റെആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡന്റ് പി.എസ്. പീതാംബരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.കെ.രാജു അദ്ധ്യക്ഷത വഹിച്ചു.ബി.എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.മോഹനൻ, വി.എം പൗലോസ്, എം.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.എം.എസ് മനോഹരൻ ,മായ കൃഷ്ണൻ ,എ .ഡി ചന്ദ്രമോഹനൻ, വി.വി.തമ്പി ,കെ.എം.രാജ് മോഹൻ, എം.സി.ബേബി, എൻ.പി.ബക്കർ ,വി.ഡി.മനോജ് ,എൻ.വി.ജോർജ് ,സി.പി.സുധാകരൻ ,ജോസ് എം വരിക്കാശ്ശേരി, സണ്ണി ജോസ്ഥ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.