കൊച്ചി: കേരള സാമൂഹിക ജീവിതത്തിന്റെ ചിന്താലോകത്തെ നയിച്ച പി. പരമേശ്വരന് ആദരാഞ്ജലി ആർപ്പിച്ച് ആയിരങ്ങൾ. ഒറ്റപ്പാലത്ത് നിന്ന് അദ്ദേഹത്തിന്റെ ഭൗതികദേഹം ഞായറാഴ്ച വെളുപ്പിന് നാലേമുക്കാലോടെയാണ് കൊച്ചി എളമക്കരയിലെ ആർ.എസ്.എസ് സംസ്ഥാന കാര്യാലയമായ മാധവനിവാസിൽ എത്തിച്ചത്. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, രാമകൃഷ്ണാശ്രമത്തിലെ സ്വാമി സദ്ഭവാനന്ദ, പ്രജാപിതാ ബ്രഹ്മ കുമാരീസ് ആശ്രമം പ്രതിനിധികൾ, ഹൈബി ഈഡൻ എം..പി, ടി.ജെ വിനോദ് എം.എൽ.എ, എസ്. ശർമ്മ എം.എൽ.എ, മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി. രാജീവ്, സി.പി.ഐ നേതാവ് ബിനോയ് വിശ്വം, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ്, മുൻ എം.പി പ്രൊഫ. കെ.വി. തോമസ്, മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ. ഹരി, ബി.എം.എസ് ദേശീയ അദ്ധ്യക്ഷൻ അഡ്വ.സി.കെ. സജിനാരായണൻ, പി.എസ്. സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ, കവി എസ്. രമേശൻനായർ, ജസ്റ്റീസ് എൻ. നഗരേഷ്, ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ എം.എ. കൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, ജനറൽ സെക്രട്ടറി ആർ.വി. ബാബു, വർക്കിംഗ് പ്രസിഡന്റ് കെ.വി. ശിവൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. വേലായുധൻ, ബി. ഗോപാലകൃഷ്ണൻ, പി.പി. മുകുന്ദൻ, യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യർ, മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി. രമ, ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ, ബി.എം.എസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.കെ. വിജയകുമാർ, എം.കെ. കുഞ്ഞോൽ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു, മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കോൺഗ്രസ് നേതാവ് എൻ. വേണുഗോപാൽ, എറണാകുളം കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
വൈകിട്ട് 3.50ന് അന്ത്യപ്രണാമത്തിനായി ഭൗതികശരീരം കാര്യാലയത്തിന് മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ എത്തിച്ചു. തുടർന്ന് ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ സംഘചാലക് വന്ന്യരാജൻ ഭൗതിക ശരീരത്തിൽ പട്ടുപുതപ്പിച്ചു. തുടർന്ന് 4.10 ന് പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.