anwar-sadath-mla
ജില്ലാ ആശുപത്രിയിലെ നിർദ്ധനരോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന സ്നേഹക്കൂകൂട്ടായ്മ ഒമ്പതാം വർഷികദിനത്തിൽ ആശുപത്രിയിൽ നടന്ന ചടങ്ങ് അൻവർ സാദത്ത് എം.എൽ.എ ഉച്ചഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജില്ലാ ആശുപത്രിയിലെ നിർദ്ധന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന സ്നേഹക്കൂട്ടായ്മ ഒമ്പതാം വർഷത്തിലേക്ക് കടന്നു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് അൻവർ സാദത്ത് എം.എൽ.എ ഉച്ചഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, മുൻ ചെയർമാന്മാരായ എം.ഒ. ജോൺ, എം.ടി. ജേക്കബ്, അബ്ദുൾ മുത്തലിബ് എന്നിവർ സംസാരിച്ചു.

ആലുവ സെന്റ് ഡൊമിനിക് പള്ളി ഭാരവാഹികളായിരുന്ന ഫ്രാൻസിസ് മൂത്തേടൻ, പി.പി. ചിന്നൻ, പോളച്ചൻ പയ്യപ്പിള്ളി, ബെന്നി പാറേക്കാട്ടിൽ എന്നിവരാണ് സ്നേഹക്കൂട്ടായ്മയിലൂടെ ഭക്ഷണവിതരണം ആരംഭിച്ചത്. മാസത്തിൽ ഒരു ദിവസം ഭക്ഷണത്തിനുള്ള ചെലവ് വഹിക്കുന്നത് അൻവർ സാദത്ത് എം.എൽ.എയാണ്.