ആലുവ: എൽ.എൽ.ബി എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി എസ്.എഫ്.ഐ ആലുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനക്ളാസ് ആരംഭിക്കും. ഫെബ്രുവരി 15 മുതൽ ആലുവ എം.ജെ ജോണി സ്മാരക ഹാളിൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഏപ്രിൽ ഒന്നുമുതൽ എല്ലാ ദിവസങ്ങളിലുമാണ് ക്ലാസ്. നിയമ അദ്ധ്യാപകർ, അഭിഭാഷകർ, മുൻ റാങ്ക് ജേതാക്കൾ തുടങ്ങിയവർ ക്ലാസെടുക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ: 9400926991.