മൂവാറ്റുപുഴ:തൃക്കളത്തൂർ എസ്.എൻ.ഡി.പി.യോഗം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന വാർഷിക മഹോത്സവം ഇന്ന് നടക്കും. രാവിലെ 5ന് നട തുറപ്പ്, ഗണപതി ഹോമം, 7ന് കലശ പൂജ, കലശാഭിഷേകം, 11ന് മദ്ധ്യാഹ്ന പൂജ, തുടർന്ന് അദ്ധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് മഹാ പ്രസാദ ഊട്ട്, വൈകിട്ട് നട തുറപ്പ്, 5.30ന് ആഘോഷ വരവ്, തുടർന്ന് ഷാഖാ കുടുംബങ്ങളിലെ കുട്ടികളുടെ കലാ പരിപാടി,രാത്രി 9ന് ട്രാക്ക് ഗാനമേള,9.30ന് പ്രസാദ ഊട്ട്.