കൊച്ചി ആമ്പലൂർ ഇലക്ട്രോണിക്ക് പാർക്കിനും കൊച്ചി കാൻസർ റിസർച്ച് സെന്ററിനും ബഡ്ജറ്റിൽ ഇടം കിട്ടാതെ പോയത് ജില്ലയെ അവഗണിച്ചത് കൊണ്ട് മാത്രമാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. ഇത് തികച്ചും പ്രതിഷേധാർഹമാണ്. നഗരത്തിൽ 6000 കോടിയുടെ നിർമാണ പ്രവർത്തനം നടത്തുന്നു എന്ന് പറയുന്നത് കൊച്ചി മെട്രാ, സ്മാർട്ട് സിറ്റി, അമൃത് പദ്ധതി തുടങ്ങിയ നിർമാണം പുരോഗമിക്കുന്ന പദ്ധതിയുടെ തുക കണക്കിലെടുത്താണ്. ഇതെല്ലാം തന്നെ കഴിഞ്ഞ വർഷം ഭരണാനുമതി ലഭിച്ചതാണ്. പുതുതായി ബഡ്ജറ്റിൽ വന്നത് കൊച്ചി മെട്രാപ്പോലീറ്റൽ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് നൽകുന്ന 2.5 കോടിയും സോളാർ ബോട്ടിനുള്ള തുകയും മാത്രമാണ് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനാണ് ധനകാര്യ മന്ത്രി ശ്രമിക്കുന്നതെന്നും കുരുവിള മാത്യൂസ് പറഞ്ഞു.