വൈപ്പിൻ: ഭാര്യ മരിച്ചതിന്റെ നാലാംദിവസം ഭർത്താവും മരണമടഞ്ഞു. ചെറായി കൊച്ചക്കൻ (കോഴിക്കൽ) കെ. എം. ഗീവർഗീസ് (74) ആണ് ഇന്നലെ മരണമടഞ്ഞത്. ഫാക്ട് മെക്കാനിക്കൽ മുൻ എൻജിനീയറാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറായി സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ മേരി കഴിഞ്ഞ ആറിനാണ് മരണമടഞ്ഞത്. മക്കൾ: റെജി, പരേതനായ വർഗീസ്. മരുമക്കൾ: റെജില (സൗദി അറേബ്യ), ജിഷ.