വൈപ്പിൻ : വൈപ്പിൻ മണ്ഡലത്തിൽ എസ്.ശർമ്മ എം.എൽ.എ സംഘടിപ്പിക്കുന്ന ജനകീയ അദാലത്തിന്റെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്തിലെ റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികളിലെ ഹിയറിംഗ് 13 ന് രാവിലെ ഒമ്പതുമുതൽ ചെറായി ദേവസ്വം നടയിലെ എ.എസ്.വി.ഡി ഹാളിൽ നടക്കും. പള്ളിപ്പുറം പഞ്ചായത്തിൽ നിന്ന് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട അപേക്ഷകളാണ് പരിഗണിക്കുക. അദാലത്തിലേക്കുള്ള അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച രസീത്, റേഷൻകാർഡ് , കുടുംബത്തിൽ ആരെങ്കിലും ഗുരുതര രോഗചികിത്സയിൽ കഴിയുന്നുണ്ടെങ്കിൽ അതിന്റെ രേഖകൾ, പഴയ റേഷൻകാർഡ്, ബി.പി.എൽ ആയിരുന്നെങ്കിൽ അതിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളികൾ ആണെങ്കിൽ ക്ഷേമനിധിപാസ് ബുക്ക് എന്നിവ സഹിതം ഹാജരാകണം.