കൊച്ചി: ഫാക്ടിന്റെ ട്രെയിനിംഗ് സെന്ററിൽ ഇൻസ്ട്രുമെന്റേഷൻ മെയിന്റനൻസ് ആൻഡ് കൺട്രോൾ സിസ്റ്റം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, ഡിഗ്രി തലത്തിൽ ഇൻസ്ട്രുമെന്റേഷൻ വിഷയം പഠിച്ചവരെയാണ് പരിഗണിക്കുന്നത്. 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് www.fact.co.in സന്ദർശിക്കുക. ഫോൺ: 9895958825.