punerjani-vyapari
പുനർജനി പദ്ധതിയിൽ വടക്കേക്കര പഞ്ചായത്തിലെ പ്രളയബാധിതരായ ചെറുകിട വ്യാപാരികൾക്കുള്ള ധനസഹായ വിതരണം വി.ഡി. സതീശൻ എം.എൽ.എ.സ്പോൺസർമാരായ എം.കെ. സജീവ്, സലിം വലിയകത്ത് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

പറവൂർ : പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വടക്കേക്കക്കര പഞ്ചായത്തിലെ ചെറുകിട വ്യാപാരികൾക്കും സംരംഭകർക്കും പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ധനസഹായ വിതരണം ചെയ്കു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബുദാബി എവർസേഫ് ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എം.കെ. സജീവ്, ദുബായ് ക്രോസിംഗ്സ് ഇന്റർനാഷണൽ ഡിസ്ട്രിബ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ സലിം വലിയകത്ത്, മാമാങ്കം സിനിമാ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എയ്ജോ ആന്റണി എന്നിവരാണ് ധനസഹായം നൽകിയത്. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. ജലീൽ വലിയകത്ത്, ടി.എസ്. ബിജിൽകുമാർ, എ.ഡി. ദിലീപ്കുമാർ, ടി.എ. നവാസ്, സുബ്രഹ്മണ്യൻ, ഏല്യാസ്, മധുലാൽ, ഗിരീഷ്, പി.എസ്. രഞ്ജിത്ത്, ടി.ഡി. ജോസഫ്, പി.സി. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.