rogi
ആനപ്പാറ പാലത്തിന്റെ ഉദ്ഘാടനം റോജി -എം.ജോൺ എം.എൽ.എ നിർവഹിക്കുന്നു.

അങ്കമാലി: മരോട്ടിച്ചുവട് പൂതംകുറ്റി റോഡിൽ പുതുതായി നിർമ്മിച്ച പാലം റോജി.എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, സാംസൺ ചാക്കോ, ടി.എം. വർഗീസ്, ഫാ. ബേസിൽ പുഞ്ചപുതുശേരി, എം .എം ജയ്‌സൺ, ടി.ടി. പൗലോസ്, സന്തോഷ് തോമസ് എന്നിവർ പ്രസംഗിച്ചു.