residents
സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം കുന്നത്തുനാട് എം.എൽ.എ വി.പി.സജീന്ദ്രൻ നിർവഹിക്കുന്നു

കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ചോയിക്കരമുകളിൽ രൂപീകരിച്ച സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം കുന്നത്തുനാട് എം.എൽ.എ വി.പി.സജീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ കലാകായിക പ്രതിഭകളെ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ ആദരിച്ചു. പഞ്ചായത്തംഗം ടി.കെ.പോൾ അദ്ധ്യക്ഷനായി. കേച്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.എം പത്രോസ്, വടവുകോട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.പി.റോയി, സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സോണി.കെ.പോൾ, സെക്രട്ടറി വി.പി.മനോഹരൻ, വൈസ് പ്രസിഡന്റ് കെ.പി.ജോസഫ്, രാജേഷ്.സി.കെ, വോൾഗ ജവഹർ, ഡോ.ഗീത സുരേശൻ, സുധീഷ്.കെ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.