കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് കൃഷി ഭവനിൽ ടിഷ്യു കൾച്ചർ വാഴതൈകൾ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. തൈ ഒന്നിന് 5 രൂപ നിരക്കിൽ വിതരണം ചെയ്യും. 50 തൈകളുടെ ഒരു യൂണിറ്റ് ആയിട്ടാണ് വില്പന.ആവശ്യമുള്ള കർഷകർ കരമടച്ച രസീത് സഹിതം ഇന്ന് കൃഷി ഭവനിൽ ഹാജരാകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.