കുറുപ്പംപടി: ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു അശമന്നൂർ പഞ്ചായത്ത് സമ്മേളനം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ഇ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ.എ.അലി അദ്ധ്യക്ഷനായി. വി.ആർ.സുബാഷ് രക്തസാക്ഷി പ്രമേയവും പി.പി. ജോയി മോൻ അനുശോചന പ്രമേയവും സി.എ.യൂസഫ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി വി.പി ഖാദർ പ്രസിഡന്റ് കെ.എം. അൻവർ അലി, എ.എൻ. രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എ.എൻ. രാജീവ് (പ്രസി.) ഇ.എം. അബ്ദുൾ ഖാദർ ,കെ.എം. അലി (വൈ. പ്രസിഡന്റുമാർ) സി.എ.യൂസഫ് (സെക്രട്ടറി.) ഇ.എസ്. സജീഷ് (ജോ. സെക്രട്ടറി.) എൻ.ഇ. കാസിം (ട്രഷറർ.)