പഴന്തോട്ടം: എസ്.എൻ.ഡി.പി യോഗം പഴന്തോട്ടം ശാഖയുടെ കീഴിലുള്ള സഹോദരൻ അയ്യപ്പൻ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ പതിനേഴാമത് വാർഷികം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് കെ.ആർ സുകുമാരൻ അദ്ധ്യക്ഷനായി. ചാലക്കുടി ഗുരുദേവ മൂവ്മെന്റിലെ കെ.സി ഇന്ദ്രസേനൻ ദൃശ്യ പ്രദർശനം നടത്തി. കെ.കെ വിജയൻ,കെ.കെ അജികുമാർ, റ്റി.എൻ പരമേശ്വരൻ, കെ.ടി രാധാകൃഷ്ണൻ, എം.പി സജീവൻ, കെ.പി രാധാകൃഷ്ണൻ,ജിജി കൃഷ്ണൻ, വൈശാഖ് സോമൻ, ഗിരിജ കുഞ്ഞൂഞ്ഞ് ,അനന്തു പ്രകാശൻ, അനുജ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.