കൊച്ചി: പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ബുധനാഴ്ച എറണാകുളം ടൗൺഹാളിൽ ഭരണഘടന സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 11ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് വൈസ് പ്രസിഡന്റ് ടി എ അബ്ദുൽ ഗഫാർ മൗലവി ഉദ്ഘാടനം ചെയ്യും. പകൽ അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മൗലാനാ അഷ്ഹദ് റഷീദി മദനി ഉദ്ഘാടനം ചെയ്യും. സംഘടനാ സംസ്ഥാന പ്രസിഡന്റ് പി.പി ഇസ്ഹാഖ് മൗലവി, സ്വാഗത സംഘം ജനറൽ കൺവീനർ എ.പി ശിഫാർ കൗസരി, ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി, വി.എച്ച് അലിയാർ മൗലവി, ശൈഖ് അൻസാരി നദ് വി, ജലാലിയ്യ അബ്ദുൾ കരീം ഹാജി, ഇംദാ ദുല്ലാഹ് നദ് വി, മാഞ്ഞാലി സുലൈമാൻ മൗലവി, ഏലൂക്കര അബ്ദു സത്താർ കൗസരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.