കൊച്ചി: ഫിഷറീസ് വകുപ്പും കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസും ചേർന്ന് നടത്തുന്ന അന്താരാഷ്ട്ര ഫിഷറീസ് ശാസ്ത്ര സമ്മേളനം 'ക്ലിം ഫിഷ് കോൺ 2020' ന് ബുധനാഴ്ച ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 5.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. കെ. എൻ മധുസൂദനൻ അദ്ധ്യക്ഷനാകും.
കാലാവസ്ഥ വ്യതിയാനം വരുത്തുന്ന ആഘാതങ്ങളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. വ്യാഴാഴ്ച തീരദേശത്തെ തണ്ണീർത്തടങ്ങളിൽ കാലാവസ്ഥ വ്യതിയാനം വരുത്തുന്ന ആഘാതങ്ങളെക്കുറിച്ച് ശിൽപ്പശാല . സമാപനദിവസമായ വെള്ളിയാഴ്ച മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, സംസ്‌കരണ തൊഴിലാളികൾ, കയറ്റുമതിക്കാർ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. 12 രാജ്യങ്ങളിൽ നിന്നായി 300 പ്രതിനിധികൾ പങ്കെടുക്കും. അക്വാകൾച്ചർ, ഫിഷറീസ്, മീൻപിടുത്ത രീതികൾ, മറൈൻ ഇൻസ്ട്രുമെന്റേഷൻ, റിമോട്ട് സെൻസിംഗ്, മൂല്യവർധിത സമുദ്രവിഭവം എന്നിവ വിശദീകരിക്കുന്ന സ്റ്റാളുകളും മേളയിലുണ്ടാകും. 11നാണ് രജിസ്‌ട്രേഷൻ. 50 മത്സ്യത്തൊഴിലാളികൾക്ക് പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക്: ഫോൺ– 9895070310, 8129511388. കുസാറ്റ് വൈസ്ചാൻസലർ ഡോ. ബി.മധുസൂദന കുറുപ്പ്, ഡോ. എം.ഹരികൃഷ്ണൻ, ഡോ. എ.വി ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.