ഉദയംപേരൂർ: മത്സ്യബന്ധനത്തിനിടയിൽ വേമ്പനാട്ടു കായലിൽവീണ മത്സ്യത്തൊഴിലാളി മരിച്ചു. മാങ്കായി കടവ് പൂത്രച്ചിറയിൽ രാജൻ (60) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി മറ്റൊരു തൊഴിലാളിക്കാപ്പമാണ് മത്സ്യബന്ധനത്തിനു പോയത്. ഇരുവരും ചേർന്ന് മത്സ്യബന്ധനം നടത്തുന്നതിനിടയിൽ രാജൻ കായലിലേയ്ക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന മത്സ്യതൊഴിലാളി പറഞ്ഞു. ഇയാൾ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: ഗിരിജ, മക്കൾ: രമ്യ, രേഷ്മ.