കിഴക്കമ്പലം: സധൈര്യം മുന്നോട്ട് പൊതുയിടം എന്റേതും എന്ന മുദ്രാവാക്യമുയർത്തി പട്ടിമറ്റത്ത് നടന്ന സ്ത്രീകളുടെ രാത്രി നടത്തം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ , പഞ്ചായത്തംഗങ്ങളായ കെ.എം സലീം, വാഹിദ മുഹമ്മദ്, ശ്യാമള സുരേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിൻസ ,സി.ഡി.എസ് ചെയർപേഴ്‌സൺ രമാദേവി മോഹനൻ കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ ,മറ്റു സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.