അങ്കമാലി: അങ്കമാലി - മഞ്ഞപ്ര റോഡിന്റെ പുനർനിർമ്മാണം നടക്കുന്നതിനാൽ ഭാരവാഹനങ്ങൾ തിരിച്ചുവിടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. റോഡിൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ചിപ്പിംഗ് നടക്കുന്നതിനാൽ രൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെടുന്നത്. പൊടിശല്യവും അപകടങ്ങളും ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം തുറവൂർ ലോക്കൽ സെക്രട്ടറി കെ.പി.രാജൻ ആവശ്യപ്പെട്ടു.