കാലടി: ആശ്രമംനഗർ റസിഡന്റ് അസോസിയേഷന്റെ 14-ാമത് വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന സമ്മേളനം ശ്രീ രാമകൃഷ്ണ അദ്വൈതാശ്രമം സ്വാമി ശിവകാന്താനന്ദ ഉദ്ഘാടനം ചെയ്തു. റോജി എം.ജോൺ എം.എൽ.എ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി, മെമ്പർ മിനി ബിജു, മേഖലാ റസി.അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ.സി. രാജിവ് , അസോസിയേഷൻ പ്രസിഡന്റ് കെ. നമ്പൂതിരി, സെക്രട്ടറി എസ്. വിജയൻ, പി.വി. അഗസ്റ്റിൻ, മിനി ഷാജി, ഗ്രേസി ദേവസിക്കുട്ടി, എം.ആർ. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിച്ച പ്രതിഭകളെ ആദരിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.