കോലഞ്ചേരി: 'ദിശ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ചിത്ര പ്രദർശനവും കരകൗശല വസ്തുക്കളുടെ നിർമാണവും നടത്തി. പുത്തൻകുരിശ് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ 133 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ചിത്രകലാ അദ്ധ്യാപകരായ കെ.വി. സാജു, സുബീഷ് എന്നിവരാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. കരകൗശല നിർമാണത്തിന് ടി. ശ്രീലതകുമാരി, പി. ഉണ്ണികൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി. പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ടി.കെ. പോൾ, ലീന മാത്യു, പി.എൻ. നക്ഷത്ര വല്ലി,സുരേഷ് ടി. ഗോപാൽ, ലിസി ജോൺ എന്നിവർ പ്രസംഗിച്ചു.