കളമശേരി: തൃക്കാക്കര ഗവ.എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വിളംബര ജാഥയും കിഡ്സ് ഫെസ്റ്റും നടത്തി. പൊതുസമ്മേളനം വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളമശേരി നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ അദ്ധ്യക്ഷയായി. ചടങ്ങിൽ പഞ്ചഗുസ്തി ചാമ്പ്യൻ ബോബി മാത്യു, സിനിമാ താരം ദിവ്യാ ഗോപിനാഥ്, എ.കെ ബഷീർ, പി.കെ ബേബി, അശോകൻ മുക്കോട്ടിൽ, കെ.പളനി, ടി.എ അലിയാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ ഹെന്നി ബേബി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് പി എച്ച് സൈനബ നന്ദി പറഞ്ഞു.

തൃക്കാക്കര ഗവ.എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൊതുസമ്മേളനം വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയുന്നു