തൃക്കാക്കര:.സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 11 താരങ്ങൾക്കും പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ലഭിച്ചു. അവരുടെ ജില്ലകളിൽ തന്നെ എൽഡി ക്ലാർക്ക് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് നിയമനം.
മിഡ്ഫീൽഡറായ എറണാകുളം സ്വദേശിയായ ബി. എൽ. ഷംനാസ് എറണാകുളം കളക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ക്ലർക്ക് തസ്തികയിലാണ് നിയമനം ലഭിച്ചത്.
ഇന്നലെ ഓഫീസിലെത്തിയ ഷംനാസിനെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ലീല,അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടോണി എന്നിവർ ചേർന്ന് സ്വീകരിച്ചു.
കേരള ടീമിലെ മുഹമ്മദ് ഷെരീഫ് (മലപ്പുറം)ജിയാദ് ഹസൻ(കോഴിക്കോട്)സജിത് പൗലോസ് (തിരുവനന്തപുരം)അഫ്ദൽ(മലപ്പുറം)ജിതിൻ. ജി (പാലക്കാട്) ജിതിൻ എം.എസ്.(ഇരിങ്ങാലക്കുട)ജസ്റ്റിൻ ജോർജ് (കോട്ടയം)ശ്രീക്കുട്ടൻ (ചാവക്കാട്)രാഹുൽ (കാസർകോട്)അനുരാഗ് (തൃശൂർ)തുടങ്ങിയവർക്കും നിയമനം കിട്ടി.