കാലടി: സർക്കാർ നടപ്പിലാക്കി വരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. വ്യക്തിജ്വാല സംഗമത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ ദീപങ്ങൾ തെളിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യർ, മെമ്പർമാരായ ശ്യാമള, അശ്വതി ഷൈൻ, അയിഷ ജമാൽ, എം.എൽ. ജോസ്, ഹെഡ്മാസ്റ്റർ ജോമോൻ, പി.ഐ. നാദിർഷാ തുടങ്ങിയവർ പങ്കെടുത്തു.