കൊച്ചി: സർക്കാർ ജോലികളിലും സ്ഥാനക്കയറ്റത്തിലും എസ്.സി,എസ്ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധി ആശങ്കാജനകമാണെന്ന് കേരള ഹിന്ദു സാംബവർ സമാജം സംസ്ഥാന പ്രസിഡന്റ് സി.സി.കുട്ടപ്പൻ പറഞ്ഞു. കേരള ഹിന്ദു സാംബവർ സമാജം ജില്ല കൺവെൻഷൻ പെരുമ്പാവൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എ. രവീന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എം. അയ്യപ്പൻകുട്ടി കാവനാൽ, കെ.കെ. രാജൻ, ഒ.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.