കോലഞ്ചേരി: കൈതക്കാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ചെങ്ങര നോർത്ത് ഗുരുധർമ്മ കുടുംബ യൂണിറ്റിന്റെ വാർഷികം നീറ്റുകാട്ടിൽ ദിനന്റെ വസതിയിൽ ശാഖ സെക്രട്ടറി പി.പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് കൺവീനർ ഒ.വി രവീന്ദ്രൻ അദ്ധ്യക്ഷനായി.ശാഖ പ്രസിഡന്റ് ടി.ബി തമ്പി മുഖ്യാതിഥിയായി. ലാലൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശാഖ വൈസ് പ്രസിഡന്റ് എ.ജി സുദവേൻ, ടി.പി തമ്പി, എ.എൻ ഷാജി, എ.ബി ബാബു, പി.പി മിനി, ഗീത അശോകൻ, ഓമന വിജയൻ തുടങ്ങിയവർ സംസാരിച്ചു.