citu
മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം എസ്.ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കായലുകളിലെ മത്സ്യ ബന്ധനത്തിന് തടസമായ പോളപായലും എക്കലും നീക്കം ചെയ്യുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി യു ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തെക്കൻ പറവൂരിൽ യോഗേശ്വരഹാളിൽ നടന്ന സമ്മേളനം എസ്.ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.സി രാജീവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ചൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കർ, കെ.കെ രമേശൻ, ടി.സി ഷിബു, കെ.ജെ ആന്റണി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എം.ബി ഭർത്തൃഹരി (പ്രസിഡന്റ്), ജോൺ ഫെർണാണ്ടസ്, എൻ.എസ് ഷഢാനന്ദൻ, കെ.എം റിയാദ്, അഡ്വ. യേശുദാസ് പറപ്പിിള്ളി, ശ്രീവിദ്യ സുമോദ്, ലാാലി ഫ്രാങ്ക്ളിൽ, കെ.എൻ സേവ്യർ (വൈസ് പ്രസിഡന്റ്മാർ), ആന്റണി ഷീലൻ (സെക്രട്ടറി), പി.ബി ദാളോ, പി.ജി ജയകുമാർ, എ.എ പ്രതാപൻ, ടി.കെ ഭാസുരാദേവി, ദീപ്തി, പി.എ പീറ്റർ, പ്രതിഭ അൻസാരി, വിമൽ കുമാർ, (ജോ: സെക്രട്ടറിമാർ), എം.എൽ സുരേഷ് (ട്രഷറർ) എന്നിവരടങ്ങുന്ന 47 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.