കോലഞ്ചേരി:വടവുകോട് രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ കമ്പ്യൂട്ടർ ലാബ് നവീകരണത്തിന് ഫെഡറൽ ബാങ്ക് സഹായം നൽകി. മുൻ എം.പി ഫ്രാൻസിസ് ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. റീജിയണൽ മാനേജർ സന്തോഷ് എം.പോൾ അദ്ധ്യക്ഷനായി. പുത്തൻകുരിശ് ബ്രാഞ്ച് ഹെഡ് സി ശോഭ, പ്രിൻസിപ്പൽ ജേക്കബ് ജോർജ്, ഹെഡ്മിസ്ട്രസ് ലിസി ജോൺ, ഐ.ടി കോ ഓർഡിനേറ്റർ ബിനു.കെ വർഗീസ് എന്നിവർ സംസാരിച്ചു.