കൂത്താട്ടുകുളം: മണ്ണത്തൂർ 779-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുദേവക്ഷേത്രത്തിലെ തിരുവുത്സവം ആരംഭിച്ചു. രണ്ടാംദിവസമായ ഇന്ന് രാവിലെ 8.30 മുതൽ നാരായണീയ പാരായണം നടക്കും. വൈകിട്ട് 8 ന് നാടൻപാട്ട് കലാമേള ആട്ടക്കലാശം. നാളെ നവകം പഞ്ചഗവ്യം അഭിഷേകം. 8 ന് മോഹിനിയാട്ടം. 8.20 ന് നൃത്തനൃത്യങ്ങൾ തിരുവാതിരകളി വ്യാഴാഴ്ച രാവിലെ 10 ന് വിശേഷാൽ മഹാഗുരുപൂജ നടക്കും. 10.30 ന് തങ്കമ്മ തലയാഴത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. വൈകിട്ട് 4.30 ന് താലപ്പൊലിഘോഷയാത്ര നടക്കും. ഗുരുദേവക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ആത്താനിക്കൽ ജംഗ്ഷനിൽ എത്തി തിരികെ ശാഖാ അങ്കണത്തിൽ സമാപിക്കും. തുടർന്ന് 8 ന് പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള .