കോലഞ്ചേരി:വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ പ്രധാന പെരുന്നാളിന് കൊടിയേറി. വികാരി വി വി കുര്യാക്കോസ് കൊടിയേ​റ്റി. ഫാ.ജോർജ് കട്ടക്കയം സഹ കാർമ്മികനായി. ഇന്ന് വൈകിട്ട് 6.45ന് സന്ധ്യാ പ്രാർത്ഥന, പ്രദക്ഷിണം. നാളെ രാവിലെ 7.15ന് പ്രഭാത പ്രാർത്ഥന, കുർബ്ബാന, പ്രദക്ഷിണം, നേർച്ച സദ്യ എന്നിവ നടക്കും.