കോലഞ്ചേരി: പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിലെ പ്രധാന പെരുന്നാളിന് കണ്ണേത്ത് തോമസ് വർഗീസ് കോർ എപ്പിസ്‌കോപ്പ കൊടിയേറ്റി. വികാരി ജോർജ് പാറേക്കാട്ടിൽ, ഫാ.ഏലിയാസ് എരമത്ത്, ട്രസ്റ്റിമാരായ എൻ.എം കുര്യാക്കോസ്, ലിനു ജേക്കബ്, പി.എം സാബു എന്നിവർ പങ്കെടുത്തു. 13 മുതൽ 16വരെയാണ് പെരുന്നാൾ. 15ന് രാവിലെ 7.15 കുർബ്ബാന, വൈകിട്ട് 6ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും, മെത്രാപ്പോലീത്ത മാത്യൂസ് മാർ ഈവാനിയോസിന്റെയും കാർമ്മികത്വത്തിൽ സന്ധ്യാ പ്രാർത്ഥന, രാത്രി 8ന് പ്രദക്ഷിണം, നേർച്ചസദ്യ എന്നിവ നടക്കും. 16ന് രാവിലെ 8ന് മൂന്നിന്മേൽ കുർബ്ബാന, പ്രദക്ഷിണം എന്നിവ നടക്കും.