കൊച്ചി: വല്ലാർപാടം പോർട്ടുമായി ബന്ധപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികളെ പാർക്കിംഗിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോൺ ലൂക്കോസും ജനറൽ സെക്രട്ടറി ജോയ് ജോസഫും പറഞ്ഞു. കണ്ടെയിനർ ലോറികൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തേണ്ടത് ഡി.പി വേൾഡിന്റെയും പോർട്ടിന്റെയും ഉത്തരവാദിത്വമാണ്. ഇതിന്റെ പേരിൽ തൊഴിലാളികളെ ശി​ക്ഷി​ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അവർ പറഞ്ഞു.