jeep
റൂറൽ ജില്ലയിലേയ്ക്കുള്ള പൊലീസ് ജീപ്പുകളിൽ ചിലത്

കോലഞ്ചേരി: എറണാകുളം റൂറൽ ജില്ലയിലെ 19 പൊലീസ് സ്റ്റേഷനുകളിൽ പുത്തൻ ജീപ്പെത്തുന്നു. സ്റ്റേറ്റ്പ്ലാൻ പദ്ധതിയിൽ പെടുത്തി സംസ്ഥാനത്തെ 202 സ്റ്റേഷനുകൾക്ക് പുതിയ വാഹനങ്ങൾ അനുവദിച്ചതിന്റെ ഭാഗമായാണിത്.എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും കുറഞ്ഞത് 2 വാഹനങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. സേനയിൽ ഇപ്പോൾ ഉപയോഗിക്കുന്ന 10 വർഷത്തിനു മേൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാനും പദ്ധതിയുണ്ട്. ടൂ വീൽ ഡ്രൈവ് ജീപ്പുകളാണ് നിരത്തിൽ ഇറങ്ങിയിരിക്കുന്നത്. 6,70,000 രൂപയാണ് ജീപ്പിന്റെ വില. ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, അയ്യമ്പുഴ,ബിനാനിപുരം, ചെങ്ങമനാട്, ചോറ്റാനിക്കര,എടത്തല, കോടനാട്,കൂത്താട്ടുകുളം,കോട്ടപ്പടി,കുട്ടമ്പുഴ,മൂവാറ്റുപുഴ, ഊന്നുകല്ല്, പുത്തൻവേലിക്കര, രാമമംഗലം, തടിയിട്ടപറമ്പ്,വടക്കേക്കര,വാഴക്കുളം,വരാപ്പുഴ എന്നീ സ്റ്റേഷനുകളിലാണ് മഹീന്ദ്രയുടെ ജീപ്പ് എത്തുന്നത്.